കറണ്ട് ബില്ലില്ലെ പകൽക്കൊള്ള കൈയ്യോടെ പിടികൂടിയ ഗൃഹനാഥൻ പറയുന്നത് കേൾക്കൂ

എത്ര ശ്രദ്ധിച്ചിട്ടും മാസാമാസം കറണ്ട് ബിൽ കൂടുന്നതല്ലാതെ കുറയുന്നില്ല. ബില്ലിലെ വർദ്ധനവിനെ നമ്മൾ വീട്ടിലുള്ളവരെ കുറ്റം പറയും. അവരുടെ അശ്രദ്ധമായ ഉപയോഗമാണ് ഈ വർദ്ധനവിന് കാരണം എന്ന് പഴിചാരും. മിക്കവാറും എല്ലാ വീടുകളിലും നടക്കുന്ന ഒരു കാര്യമാണിത്. എന്ത് തന്നെയായാലും കറണ്ട് ബില്ല് നമ്മൾ അടക്കുക തന്നെ ചെയ്യും. എന്നാൽ നിങ്ങൾ ഉപയോഗിക്കാത്ത വൈദുതിയുടെ ചാർജാണ് നിങ്ങൾ അടക്കുന്നത് എന്നതാണ് സത്യമെങ്കിലോ ?

എപ്പോഴെങ്കിലും വീട്ടിൽ മീറ്റർ റീഡിങ്ങ് എടുത്ത് ബിൽ തന്ന് പോകുമ്പോൾ ആ ബില്ലിലെ റീഡിങ്ങും മീറ്ററിലെ റീഡിങ്ങും നിങ്ങൾ ഒത്തുനോക്കിയിട്ടുണ്ടോ ? ചിലപ്പോൾ അപ്പോഴായിരിക്കും ആ ഞെട്ടിക്കുന്ന സത്യം നിങ്ങൾ മനസിലാക്കുക നിങ്ങൾ ഉപയോഗിച്ച വൈധ്യുതിയുടെ ഇരട്ടിയായിരിക്കും ബില്ലിൽ രേഖപെടുത്തിയിരിക്കുക.
കറണ്ട് ബിൽ അകാരണമായി ഉയർന്നപ്പോൾ ചെർപ്പുളശ്ശേരിക്കാരനായ ഒരാൾ നടത്തിയ പരിശോധനയിൽ ആണ് ഈ കൊള്ള പുറത്ത് വന്നത്. ഉപയോഗിച്ച കറണ്ടിനെക്കാൾ നൂറിലധികം യൂണിറ്റ് കൂടുതൽ വൈദുതിയാണ് ഉപയോഗിച്ചതായി ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

എല്ലാ തെളിവുകളും അടങ്ങുന്ന രേഖകളുള്ള വീഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോഴാണ് നാട്ടുകാർ ഈ പകൽക്കൊള്ളയുടെ വിവരങ്ങൾ അറിയുന്നത്.ഈ കള്ളകണക്ക് മൂലം ഒരു ഉപഭോക്താവ് നൽകേണ്ടിവരുന്ന അധിക ധനം ശരിയായ തുകയുടെ ഇരട്ടിയിൽ കൂടുതൽ ആയിരിക്കും. കാരണം സ്ലാബ് അടിസ്ഥാനത്തിലാണ് വൈദ്യതിയുടെ ചാർജ് കണക്കാക്കുന്നത്. അധികം വൈധ്യുതി ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് ഒരു നിരക്കും, വളരെ കുറച്ച് ഉപയോഗിക്കുന്നവർക്ക് മറ്റൊരു നിരക്കും. ആ യൂണിറ്റിന്റെ പരിധി ലംഘിക്കുമ്പോൾ ഉണ്ടാകുന്ന ബില്ലിലെ തുകയുടെ വർദ്ധന ഇരട്ടിയിൽ അധികമായിരിക്കും. അതായത് 300 യൂണിറ്റ് കറണ്ട് ഉപയോഗിക്കുന്ന ഒരു വീട്ടിലെ വൈധ്യുതി ബില്ലിലിന്റെ നേരെ ഇരട്ടി ആയിരിക്കില്ല 600 യൂണിറ്റ് കറണ്ട് ഉപയോഗിക്കുന്ന വീട്ടിലെ ബിൽ തുക. അത് അതിനേക്കാൾ കൂടുതൽ ആയിരിക്കും എന്ന് സാരം

പുതിയ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ അടങ്ങുന്ന വീഡിയോ ചുവടെ ചേർക്കുന്നു. വളരെ പ്രധാനപ്പെട്ട ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് കൂടുതൽ ആളുകളിൽ എത്തിക്കുമല്ലോ…

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!