ഭാഗ്യത്തിന് എത്തിപ്പെടാൻ പ്രത്യേക വഴികളോ രൂപങ്ങളോ ഇല്ല ; സൗഭാഗ്യം ചിലപ്പോൾ പന്നിയുടെ രൂപത്തിലും പ്രത്യക്ഷപ്പെടും

ചില ഭാഗ്യങ്ങൾ വളരെ അപ്രതീക്ഷിതവും അവിശ്വസനീയവും ആയിരിക്കും. പറഞ്ഞാൽ ആരും വിശ്വസിക്കാത്ത വഴികളിലൂടെയും രൂപത്തിലും അത് പ്രത്യക്ഷപ്പെട്ടെന്നിരിക്കും. അത്തരത്തിൽ ഭാഗ്യം കടാക്ഷിച്ച ഒരു മനുഷ്യന്റെ കഥയാണിത്.ഭാഗ്യം എത്തിയത് പന്നിയുടെ രൂപത്തിൽ. കര്‍ഷകനായ ബോ ചനോലുവിനാണ് കാട്ട് പന്നിയുടെ രൂപത്തില്‍ ഭാഗ്യം കൈവന്നത്. കാട്ടുപന്നിയുടെ വയറ്റില്‍ നിന്നും ലഭിച്ച ഗോരോചനകല്ലാണ് ഇദ്ദേഹത്തെ ഒരു രാത്രി പിന്നിട്ടപ്പോള്‍ 4,50,000 പൗണ്ടിന്റെ (4കോടി) ആസ്ഥിയുള്ള സമ്പന്നനാക്കിയത്.

പശുക്കളിൽ നിന്നും മറ്റും അപൂർവങ്ങളിൽ അപൂർവ്വമായി കണ്ടെത്തുന്ന ഔഷധമാണ് ഗോരോചനകല്ല്. ആരോഗ്യമുള്ള ഏതാനം പശുക്കളിലും, കാളകളിലും മറ്റ് നാല്‍കാലികളിലുടെ പിത്തസഞ്ചിയില്‍ കാണപ്പെടുന്നതാണ് ഗോരോചനകല്ല്. നാല് ഇഞ്ച് നീളവും 2.7 ഇഞ്ച് വീതിയുമുള്ള കല്ലാണ് കാട്ട്പന്നിയുടെ പിത്തസഞ്ചിയില്‍ നിന്നും ചൈനയിലെ ഈ കര്‍ഷകന് ലഭിച്ചത്. ഒരു ഗ്രാമിന് പോലും പതിനായിരത്തിന് മുകളിലാണ് ഈ അപൂര്‍വ ഔഷധ കല്ലിന്റെ വില. ആവശ്യക്കാരന്റെ സാമ്പത്തികശേഷി അനുസരിച്ച് അത് പലമടങ്ങായി വർദ്ധിക്കും.

പാരമ്പര്യ ചികിത്സാ രംഗത്ത് മാണിക്യത്തെക്കാൾ വിലമതിക്കുന്ന ഒന്നാണ് ഗോരോചനം. കടുത്ത പനി, വിഷം തീണ്ടല്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ അനേകം രോഗങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് ഗോരോചനകല്ല്. ഇതോടൊപ്പം പല അന്ധവിശ്വസ ക്രിയകള്‍ക്കും കോടികള്‍ മുടക്കി ഈ കല്ല് കരസ്ഥമാക്കാനും വിപണയില്‍ ആളുണ്ട്. വശീകരണമന്ത്രം ജപിച്ച് ഗോരോചനകുറി വരച്ചാല്‍ ആരെയും വശീകരിക്കാന്‍ സാധിക്കുമെന്നും, കല്ല് അരച്ച് നെറ്റിയിൽ കുറി വരച്ചാല്‍ തടസങ്ങള്‍ നീങ്ങുമെന്ന് വിശ്വസിക്കുന്നവരും അനവധിയാണ്.

വാർത്ത ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!