നാട്ടു പഴങ്ങളില്‍ പ്രിയങ്കരന്‍ ഞൊട്ടാഞൊടിയന്‍ ; രോഗങ്ങള്‍ മാറ്റുന്ന വൈദ്യന്‍

നാട്ടിന്‍പുറങ്ങളില്‍ വഴിവക്കിലും തൊടിയിലുമെല്ലാം കാണുന്ന ചെടിയാണിത്. കുട്ടികാലത്ത് മിക്ക ആളുകളുടെയും ഇഷ്ട്ടപ്പെട്ട പഴമായ ഞൊട്ടാഞൊടിയന്‍. പിന്നീട് കോണ്ക്രീറ്റ് വത്കരണം ഗ്രാമങ്ങളെയും പിടികൂടിയപ്പോള്‍ അന്യം നിന്ന് പോയ പല ചെടികളില്‍ ഒന്ന്. എങ്കിലും ഇപ്പോഴും പല സ്ഥലത്തും ഞൊട്ടാഞൊടിയന്‍ കണ്ട് വരുന്നുണ്ട്. ഏറെ രുചിയുള്ള ഞൊട്ടാഞൊടിയന്‍റെ ഔഷധ ഗുണം അത്ഭുതകരമാണ്.  പല രോഗങ്ങളെയും പ്രതിരോധിക്കാനും ഇല്ലാതാക്കാനും ഉള്ള കഴിവ് ഈ നാട്ടുപഴത്തിനുണ്ട്.

ഞൊട്ടാഞൊടിയന്‍, ഞൊടിഞ്ചൊട്ട, മുട്ടമ്പുളി തുടങ്ങിയ പല പേലുകളില്‍ ഇതറയിപ്പെടുന്നു. പല രോഗങ്ങള്‍ക്കുമുള്ള പ്രകൃദിദത്ത ഔഷധമാണിത്. ഗോള്‍ഡന്‍ ബെറിയെന്നും ഇതറിയപ്പെടുന്നുണ്ട്. ഇതിന്റെ പഴുത്ത ഫലമാണ് ഉയോഗിയ്ക്കുന്നത്. പുറത്ത് കോണ്‍ രൂപത്തിലെ ആവരണത്തിനുളളിലാണ് ഇത് കാണപ്പെടുക. പച്ചയ്ക്കും ഇതു പഴുത്തും. ഇതു പഴുക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനുള്ളില്‍ ചെറിയ തരുതരുമായി കുരുക്കളുമുണ്ട്.

വൈറ്റമിന്‍ എ, ബി, സി എന്നിവയുടെ പ്രധാനപ്പെട്ട ഒന്നാണിത്. ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഏറെ ഗുണകരം. കുട്ടികള്‍ക്കും അത്‌ലറ്റുകള്‍ക്കുമെല്ലാം തികച്ചും യോജിച്ചത്. ഇതില്‍ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ പ്രോട്ടീനുകള്‍, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

നല്ലൊരു ഡൈയൂറിക്കാണിത്. മൂത്രതടസം മാറ്റുന്നതിനും കിഡ്‌നി ആരോഗ്യത്തിനുമെല്ലാം ഏറെ മികച്ചത്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ഞൊട്ടഞൊടിയന്റെ ഫലം. രക്തം ശുദ്ധീകരിയ്ക്കാന്‍ ഏറെ നല്ലത്. രക്തപ്രവാഹം മികച്ചതാക്കുന്നതു വഴി ഹൃദയത്തിനും നല്ലതാണ്. ചെറുകുടല്‍, വന്‍കുടല്‍, വയര്‍ ക്യാന്‍സറുകള്‍ക്കുള്ള ഉത്തമഔഷധം. ഒരു ഉത്തമ രോഗ സംഹാരിണിയായ ഞൊട്ടാഞൊടിയന്‍റെ അത്ഭുത സിദ്ധി മനസ്സിലാക്കി വീട്ടുവളപ്പില്‍ നട്ടുപിടിപ്പിച്ച് വളര്‍ത്തുന്ന ആളുകളുടെ എണ്ണം വളരെ കൂടിയിരിക്കുകയാണ്…
ആര്‍ട്ടിക്കിള്‍ ഉപകാരപ്രദമെങ്കില്‍ ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ… 

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!