സമ്പൂർണ്ണ വിഷു ഫലം അറിയാം ; വരുന്ന ഒരു വർഷത്തെ നിങ്ങളുടെ ഗ്രഹനില

ജ്യോതിഷ വിധിപ്രകാരം വിഷു സംക്രാന്തി കഴിഞ്ഞുള്ള ഈ പുതുവർഷം നിങ്ങൾക്കനുകൂലമാണോ എന്നറിയാം…

അശ്വതി: സൂര്യന്‍ മേടരാശിയിലേക്ക് സംക്രമിച്ച്‌ സഞ്ചരിക്കുന്നത് അശ്വതി നക്ഷത്രത്തിലാണ്. അതുകൊണ്ട് തന്നെ വിഷു സംക്രമസമയത്ത് അശ്വതിയില്‍ ഒരുഗ്രഹത്തിന്റെ സ്ഥിതിയും ഇല്ല. ഈ വര്‍ഷത്തില്‍ ഗുണഫലാധിക്യ സാധ്യതയാണ് ഈ നക്ഷത്രക്കാരില്‍ കാണുന്നത്. യാത്രാ കാര്യങ്ങള്‍ സഫലമാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമാണ്.

ഭരണി: സംക്രമസമയത്ത് ഭരണിയില്‍ ശുക്രന്റെയും ഗുളികന്റെയും സ്ഥിതിയാണുള്ളത്. ഈ നക്ഷത്രക്കാര്‍ക്ക് ധനലാഭകാര്യങ്ങള്‍ അനുകൂലമായി ഭവിക്കും.കലാരംഗത്തുള്ള പ്രവര്‍ത്തകന്‍മാര്‍ക്ക് ഗുണഫലം ഉണ്ടാകും. ആരോഗ്യം അത്ര നന്നായിരിക്കില്ല. വിദ്യാഭ്യാസ പുരോഗതി ഉണ്ടായിത്തീരും.

കാര്‍ത്തിക: കര്‍മരംഗത്ത് ഏറെ ഗുണകാര്യങ്ങള്‍ ഉണ്ടാകുന്ന വര്‍ഷമായിരിക്കും ഈ നാളുകാര്‍ക്ക്. വിവാഹം മുതലായ മംഗളകാര്യങ്ങള്‍ തീരുമാനത്തിലെത്തും. കഠിനാധ്വാനികളായ ഇവര്‍ ഏതുമേഖലയിലായാലും മികവു പ്രകടിപ്പിക്കുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യും.

രോഹിണി: എന്തുകാര്യത്തിലും ഇടപെടുന്നതിന് മുമ്ബ് രോഹിണി നക്ഷത്രക്കാര്‍ നല്ലപോലെ ശ്രദ്ധിക്കേണ്ടതാണ്. രോഗക്ലേശങ്ങളില്‍ നിന്ന് മുക്തി ഉണ്ടായിത്തീരും. സുഹൃത്തുക്കളുടെ സഹായം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ഭവിക്കും.

മകയീരം: നല്ലതുപോലെ ആലോചിച്ചുവേണം ഈ നക്ഷത്രക്കാര്‍ എന്തുകാര്യങ്ങളിലും ഇടപെടുന്നത്. ശത്രുക്കളുടെ നീക്കങ്ങളെയും നന്നായി കരുതിയിരിക്കണം. രോഗസാധ്യതയുല്ലതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം

തിരുവാതിര: കര്‍മ്മരംഗത്ത് മികവുണ്ടാകും. എന്നാല്‍ തൊഴിലിടങ്ങളില്‍ പ്രതീക്ഷിക്കാത്ത പ്രതിബന്ധങ്ങള്‍ക്കും സാധ്യത. ദാമ്ബത്യ കലഹങ്ങള്‍ ഇണയുടെ ആരോഗ്യാദികളിലുള്ള വൈപിരീത്യം എന്നിവയുണ്ടാകും. വിദേശ യാത്രയ്ക്ക് അനുകൂല സമയം. തീര്‍ത്ഥ യാത്രയ്ക്ക് സാധ്യത.

പുണര്‍തം: ഈ വര്ഷം അനുകൂല ഗുണഫലങ്ങള്‍ പൂര്‍വികസ്വത്ത് വില്‍‌പനചെയ്‌ത് പട്ടണത്തില്‍ ഗൃഹം വാങ്ങും. ദീര്‍ഘകാലസുരക്ഷ‌യ്ക്ക് ഉപകരി‌ക്കുന്ന ആശയങ്ങള്‍ തൊഴില്‍മേഖലകളില്‍ അവലംബി‌‌ക്കും. ജീവിതമാര്‍ഗത്തിനു വഴിത്തിരിവുണ്ടാകുന്ന കര്‍മമേഖലകളില്‍ പ്രവര്‍ത്തി‌ക്കുവാന്‍ അവസരമുണ്ടാകും. വിശ്വസ്‌തസേവനത്തിന് പ്രശസ്‌തിപത്രം ലഭി‌ക്കും. ഉപരിപഠനം പൂര്‍ത്തീകരിച്ചു തൃപ്‌തിയായ ഉദ്യോഗത്തില്‍ പ്രവേശി‌ക്കും.

പൂയം : തൊഴില്‍മേഖലകളില്‍നിന്നു സമ്ബല്‍ സമൃദ്ധിയുണ്ടാകും. വിസ്‌തൃതിയും സൗകര്യവുമുളള ഗൃഹം വാങ്ങുവാന്‍ യോഗം. അനുരഞ്ജനശ്രമം വിജയി‌ക്കുവാനും വസ്‌തുതര്‍ക്കം പരിഹരി‌ക്കുവാനും സാധ്യത.

ആയില്യം : കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ ഇടയാകും.

മകം: വിദ്യാഭ്യാസത്തിനു അനുയോജ്യമായ തൊഴില്‍ ലഭിക്കാന്‍ സാധ്യത. അര്‍ഹമായ സ്ഥാനകയറ്റങ്ങള്‍, ധനലാഭം എന്നിവ യോഗം

പൂരം: വിദേശയാത്രയ്ക്ക് യോഗം. ബന്ധുസമാഗമം, ഉദ്യോഗം നഷ്‌ടം എന്നിവയ്ക്ക് സാധ്യത. ഭൂമി കൈമാറ്റത്തില്‍ തടസ്സം അനുഭവപ്പെടും.

ഉത്രം: ഔദ്യോഗികതലത്തില്‍ തര്‍ക്കം, ജോലി നഷ്ടം എന്നിവയ്ക്ക് സാധ്യത, അനുകൂല അവസരം മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ വിജയം നേടാന്‍ കഴിയും.

ചിത്തിര: രോഗ സാധ്യത, കുടുംബസംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ യോഗം. ഗൃഹനിര്‍മാണം പൂര്‍ത്തീകരിച്ചു ഗൃഹപ്രവേശനകര്‍മം നിര്‍വഹി‌ക്കാന്‍ അനുയോജ്യ സമയം.

ചോതി: തീര്‍ത്ഥയാത്രകളിലും ഉത്സവ കര്‍മ്മങ്ങളിലും പങ്കെടുക്കാന്‍ യോഗം. പുതിയ വാഹനം സ്വന്തമാക്കും. ആഗ്രഹി‌ക്കുന്ന ഭൂമിവില്‍‌പന സഫലമാകും. വസ്‌തുതര്‍ക്കം രമ്യമായി പരിഹരി‌ക്കുവാനും അര്‍ഹമായ പിതൃസ്വത്ത് ലഭി‌ക്കുവാനും യോഗമുണ്ട്.

വിശാഖം: വിദേശയാത്രയ്ക്ക് യോഗം. പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കും. ജീവിത അംഗീകാരം ലഭിക്കും. സന്താനഭാഗ്യമുണ്ടാകും

അനിഴം: അധ്വാനത്തിന് പൂര്‍ണഫലം ലഭി‌ക്കും. വിദേശയാത്ര സഫലമാകും. ജോലിയില്‍ ഉയര്‍ച്ച

തൃക്കേട്ട: പുതിയ തൊഴില്‍ മേഖലകള്‍ ഏറ്റെടുക്കും. ഉപരിപഠനം പൂര്‍ത്തീകരിച്ചു വിദേശത്ത് ഉദ്യോഗം ലഭി‌ക്കും. സന്താനഭാഗ്യമുണ്ടാകും

മൂലം: ഭൂമി കൈമാറ്റം നടക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും ഉദ്ദേശി‌ക്കുന്ന സ്ഥലത്തേ‌ക്ക് ഉദ്യോഗമാറ്റവും ഉണ്ടാകും.

പൂരാടം: ഗൃഹപ്രവേശനകര്‍മം നിര്‍വഹി‌ക്കും. ആത്മാര്‍ഥമായ പ്രയത്‌നങ്ങളാല്‍ അധികൃതരുടെ പ്രീതി നേടും. വിവാഹ തടസ്സം ഉണ്ടാകും

ഉത്രാടം: വിനോദയാത്രകള്‍ക്ക് യോഗം. പുത്രനാല്‍ ആദരിക്കപ്പെടും. വാഹനാപകട സാധ്യത ഉള്ളതിനാല്‍ സൂക്ഷിക്കേണ്ടിവരും.

തിരുവോണം: രോഗ സാധ്യത. മേലുദ്യോഗസ്തരില്‍ നിന്നും അഗീകരത്തിനു സാധ്യത. ഭൂമി വിട്ടു കൊടുക്കേണ്ടി വരും. വികസന കര്‍മ്മങ്ങളില്‍ പങ്കാളിയാകും

അവിട്ടം: സന്താന ഭാഗ്യം, പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യ പ്രാപ്തിയില്‍ എത്തും. ഗുണ ദോശ സമ്മിശ്രമാണ് കാലം.

ചതയം: ആഗ്രഹസാഫല്യമുണ്ടാകും. വാത-ഉദര-മൂത്രാശയ രോഗങ്ങള്‍ക്ക് സാധ്യത. ചികിത്സാ യോഗം.

പൂരുരുട്ടാതി: അധികാര പദവിയ്ക്ക് സാധ്യത, രോഗ ചികിത്സ യോഗം. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം.

ഉത്രട്ടാതി: നഷ്ടപ്പെട്ടു എന്നുകരുതുന്ന രേഖകള്‍ തിരിച്ചു ലഭിക്കും. ആത്മീയ യാത്രകള്‍, തീര്‍ത്ഥാടനം എനിവയ്ക്ക് യോഗം.

രേവതി: കുടുംബ ഐക്യത്തിലൂടെ മനസ്സുഖം. ഭൂമിവില്‍പനയ്ക്കു തയാറാകും. മത്സരരംഗങ്ങളില്‍ വിജയിക്കും.

വിഷുഫലം ഷെയർ ചെയ്ത സുഹൃത്തുക്കളിലും എത്തിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!