മനസാക്ഷിയുടെ മുഖത്ത് വർഗ്ഗീയ വിഷം തുപ്പിയ ആൾ അകത്താകും ; സമൂഹത്തിന്റെ പ്രതിഷേധം ഫലംകണ്ടു

കൊ​ച്ചി: ജ​മ്മു കാ​ഷ്മീ​രി​ലെ ക​ഠു​വ വി​ല്ലേ​ജി​ല്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി എ​ട്ടു​വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ രാജ്യം മുഴുവനും പ്രതിഷേധം അലയടിക്കുമ്പോഴും ഇ​ര​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധമുള്ള പോസ്റ്റ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്രചരിപ്പിച്ച യു​വാ​വി​നെ​തി​രേ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു. നെ​ട്ടൂ​ര്‍ സ്വ​ദേ​ശി കു​ഴി​പ്പി​ള്ളി​ല്‍ വീ​ട്ടി​ല്‍ വി​ഷ്ണു ന​ന്ദ​കു​മാ​റി​നെ​തിരേ പ​ന​ങ്ങാ​ട് പോ​ലീ​സാ​ണു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മ​ത​സ്പ​ര്‍​ധ ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു എ​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്നു കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക് പാ​ലാ​രി​വ​ട്ടം ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യി​രു​ന്ന വി​ഷ്ണു ന​ന്ദ​കു​മാ​റി​നെ ജോ​ലി​യി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​വി​ധ രാ​ഷ് ട്രീയ സം​ഘ​ട​ന​ക​ളു​ടെ പ​രാ​തി​യിന്‍മേല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ എന്നിവ ഉ​ള്‍​പ്പെ​ടെയുള്ള വി​വി​ധ രാഷ്‌ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ യു​വാ​വി​നെ​തി​രേ രം​ഗ​ത്തു​വ​ന്നി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​വാ​വ് കു​ടും​ബം സ​മേ​തം സ്ഥ​ല​ത്തു​നി​ന്നു മു​ങ്ങി​യ​താ​യാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. വി​ഷ്ണു​വി​നെ​തേ​ടി പോ​ലീ​സ് സം​ഘം ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും വീ​ട്ടു​കാ​ര്‍ ആ​രും സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ജ​നു​വ​രി പ​ത്തി​നാ​ണു ക​ഠു​വ​യി​ല്‍ എ​ട്ടു​വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്നു ന​ല്‍​കി ഉ​റ​ക്കി​യശേ​ഷം ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ വ​ച്ച്‌ എ​ട്ടോ​ളം പേ​ര്‍ ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ട്ട വാ​ര്‍​ത്ത വ​ന്ന​തി​ന്‍റെ താ​ഴെ ​’ഇ​വ​ളെ​യെ​ല്ലാം ഇ​പ്പോ​ഴേ കൊ​ന്ന​ത് ന​ന്നാ​യി. അ​ല്ലെ​ങ്കി​ല്‍ നാ​ളെ ഇ​ന്ത്യ​യ്ക്കെ​തി​രേ ത​ന്നെ ബോം​ബാ​യി വ​ന്നേ​നെ’ എ​ന്ന് യു​വാ​വ് ക​മ​ന്‍ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​സ്റ്റി​നെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധമുയ​ര്‍​ന്ന​തോ​ടെ​ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​ഷ്ണു ന​ന്ദ​കു​മാ​റി​നെ ബാങ്ക് അധികൃതര്‍ ജോലിയില്‍നിന്നുപുറത്താക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!