കടലിനെ തോൽപ്പിച്ച് മനുഷ്യൻ നിർമ്മിച്ച ലോകാത്ഭുതം ; ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം സഞ്ചാരത്തിനായി തുറന്നു

കൂട്ടായ പ്രയത്നമുണ്ടെങ്കിൽ മനുഷ്യ സാധ്യമല്ലാത്തതായി ഒന്നുമില്ല എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ലോകം.ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം ചൈനയില്‍ പൂര്‍ത്തിയായി. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. ജൂലൈയില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കും.

55 കിലോമീറ്ററാണ് ഈ ഭീമന്‍ പാലത്തിന്റെ നീളം. 2000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഒന്‍പത് വര്‍ഷം കൊണ്ടാണ് പാലത്തിന്റ നിര്‍മ്മാണം. 2009 ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പാലം തുറക്കുന്നതോടെ ഹോങ്കോങ്- മക്കാവു യാത്രാ സമയം പകുതിയായി കുറയും.

എന്നാല്‍ ഇതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും കൊഴുക്കുന്നുണ്ട്. പാലം നിര്‍മാണ കാലഘട്ടത്തില്‍ തന്നെ വിവാദങ്ങളും തലപൊക്കി. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു പ്രധാനം. കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാമെന്നിരിക്കേ ഇത്രയേറെ പണം ചെലവഴിച്ചു കടല്‍പ്പാലം എന്തിനെന്നും ചോദ്യമുണ്ടായി. എന്തുതന്നെ ആയാലും മനുഷ്യ നിർമ്മിതമായ ഒരു മഹാത്ഭുതം തന്നെയാണ് ഈ കടലപ്പാലം എന്നതാണ് സത്യം.

ആർട്ടിക്കിൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!