ലക്ഷങ്ങൾ ശമ്പളം നൽകുന്ന സർക്കാർ ജോലികൾ ; ജോലിക്ക് പഠിക്കുന്നവരും ശ്രമിക്കുന്നവരും അറിയാൻ

പലരുടെയും സ്വപ്നമാണ് ഒരു സർക്കാർ ജോലി സർക്കാർ ജോലി നേടുന്നതിനായി അഞ്ചും പത്തും വർഷം തയ്യാറെടുപ്പുകൾ നടത്തുന്ന നിരവധി പേ‌ർ നമ്മുടെ നാട്ടിലുണ്ട്. ഇതിന് കാരണം മറ്റേതൊരു ജോലിയേക്കാളും സുരക്ഷിതത്വവും ശമ്പളവും അം​ഗീകാരവും സർക്കാ‍ർ ജോലിയ്ക്കുണ്ട് എന്നുള്ളതാണ്. എന്നാൽ കേവലം ഒരു സർക്കാർ ജോലി എന്നതിനപ്പുറം ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന സർക്കാർ ജോലി അവസരങ്ങൾ ഇന്ന് നിലവിലുണ്ട് . ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന സർക്കാ‍ർ ജോലികൾ ഏതൊക്കെയാണെന്ന് നോക്കാം.

പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാ‍ർ ഉയർന്ന ശമ്പളവും നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നവരാണ്. അതായത് താമസ സൗകര്യം, മെഡിക്കൽ അലവൻസ് ഇവയൊക്കെ ഇവർക്ക് ലഭിക്കും. പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ) ജീവനക്കാരുടെ വാ‍ർഷിക ശമ്പളം 10 ലക്ഷം രൂപ വരെയാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ജീവനക്കാർക്ക് വർഷം 8 മുതൽ 9 ലക്ഷം വരെ ശമ്പളം ലഭിക്കുന്നുണ്ട്.

സിവിൽ സർവ്വീസ് ഓഫീസർ
പ്രധാനമായും ഐഎഎസ് എന്നറിയപ്പെടുന്ന സിവിൽ സർവീസ് ജോലികൾ എല്ലാ തലങ്ങളിലും അഭിമാനകരമായ ഒരു ജോലിയാണ്. ഒരു ഐഎഎസ് ഉദ്യോഗസ്ഥന് നല്ല ശമ്പളം മാത്രമല്ല സമൂഹത്തിൽ പ്രശസ്തിയും ലഭിക്കും. ബേസിക് സാലറിയായി ലഭിക്കുന്നത് 90,000 രൂപയാണ്. മറ്റ് ആനുകൂല്യങ്ങൾ എല്ലാം കൂടിയാകുമ്പോൾ മാസം 2 ലക്ഷത്തിന് മുകളിലാണ് ശമ്പളം.

ശാസ്ത്രജ്ഞർ
അക്കാദമിക് യോഗ്യതകൾ അടിസ്ഥാനമാക്കി ശാസ്ത്രജ്ഞന്മാരെ പ്രധാനമായും എസ്‍സി, എസ്ഡി എന്നീ ഗ്രേഡുകളിലാണ് നിയമിക്കുക. എൻട്രി ലെവൽ ശാസ്ത്രജ്‍ഞരുടെ അടിസ്ഥാന ശമ്പളം 21000 രൂപയാണ്. ആകെ മാസ ശമ്പളം 57000ഓളം രൂപ വരും.

യൂണിവേഴ്സിറ്റി പ്രൊഫസർ
രാജ്യത്തിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്നവരാണ് അധ്യാപകർ. സ്കൂൾ അധ്യാപകർക്ക് ലഭിക്കുന്ന ശമ്പളം കുറവാണെങ്കിലും പ്രൊഫഷണൽ കോഴ്സുകൾ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റി പ്രൊഫസർമാർക്ക് മികച്ച ശമ്പളമാണ് ലഭിക്കുന്നത്. ഒരു പ്രൊഫസർക്ക് ഒരു വർഷം ലഭിക്കുന്ന ശരാശരി ശമ്പളം 955,000 രൂപയാണ്.

ഇന്ത്യൻ കോസ്റ്റ് ​ഗാ‍ർഡ്
ഇന്ത്യൻ കോസ്റ്റ് ​ഗാ‍ർഡ് അല്ലെങ്കിൽ ഐസിജി ഇന്ത്യൻ നാവിക സേനയെ പോലെ പ്രവ‍ർത്തിക്കുന്ന ഒന്നാണ്. മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജോലികളിലൊന്നാണ് ഇത്. ഐസിജിയിലെ ഒരു അസിസ്റ്റന്റ് കമാൻഡന്റിന് ലഭിക്കുന്ന ശമ്പളം 15600നും 39100നും ഇടയ്ക്കാണ്. കമാൻഡന്റിന് 37400 മുതൽ 67000 രൂപ വരെ ലഭിക്കും. ഡയറക്ടർ ജനറലിന്റെ ശമ്പളം 37400 രൂപയ്ക്കും 67000 രൂപയ്ക്കും ഇടയിലാണ്.

ഡിഫെൻസ് ജോലികൾ
കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിലെ ജോലികൾക്കും ഉയർന്ന ശമ്പളം ലഭിക്കും. എൻഡിഎ, സി.ഡി.എസ് തുടങ്ങിയ പരീക്ഷകൾ എഴുതി പാസാകുന്നവർക്കാണ് ഈ ജോലികൾ ലഭിക്കുക

റെയിൽവേ എൻജിനീയർ
പൊതുമേഖലയിലെ മറ്റ് എൻജിനീയറിങ് ജോലികളുമായി താരതമ്യപ്പെടുത്തുമ്പോൾ റെയിൽവേ എൻജിനീയർമാർക്ക് നല്ല പ്രതിഫലം ലഭിക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയറുടെ ശമ്പളം കുറഞ്ഞത് 6,01,866 രൂപയാണ്.

എസ്ബി  ഐ ബാങ്ക് പിഒ
തൊഴിൽ സമ്മർദ്ദം വളരെ കുറഞ്ഞ ജോലിയാണിത്. കൂടാതെ മികച്ച ശമ്പളവും ലഭിക്കും. തുടക്കത്തിലുള്ള അടിസ്ഥാന ശമ്പളം 16,900 രൂപയാണ്. വർഷം 8 ലക്ഷത്തിന് മുകളിലാണ് ഇവർക്ക് ലഭിക്കുന്ന ശമ്പളം.

വിദേശകാര്യ മന്ത്രാലയ അസിസ്റ്റന്റ്
എസ്എസ്സി-സിജിഎൽ എൻട്രൻസ് പരീക്ഷകളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെയാണ് ഈ പോസ്റ്റിൽ നിയമിക്കുക. മികച്ച ശമ്പള പാക്കേജുള്ള ജോലിയാണിത്. ഗവൺമെൻറ് ചെലവിൽ വിവിധ രാജ്യങ്ങളിൽ താമസിക്കാനും പ്രവർത്തിക്കാനും പറ്റിയ ജോലിയാണിത്

ഇൻകം ടാക്സ് ഇൻസ്പെക്ടർ
എസ്എസ്സി-സിജിഎൽ പരീക്ഷകളിലൂടെയാണ് ഇൻകം ടാക്സ് ഇൻസ്പെക്ടർ ജോലി ലഭിക്കുക. ശമ്പളം മാത്രമല്ല പ്രശസ്തിയും ഈ പോസ്റ്റിലേയ്ക്ക് യുവാക്കളെ ആകർഷിക്കുന്ന ഘടകമാണ്.
ഉപകാരപ്രദമായ ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!