ലക്ഷക്കണക്കിന് ആളുകൾക്ക് ഉപകാരമാകുന്ന കണ്ടുപിടുത്തം ; മലയാളിയുടെ കണ്ടെത്തൽ ലോകശ്രദ്ധ നേടുന്നു

ഹൃദ്രോഗത്തിന്റെ ഏറ്റവും മാരകമായ അവസ്ഥയാണ് ഹൃദായാഘാതമെന്ന ഹാർട്ട് ആറ്റാക്ക്. മെഡിക്കൽ ഭാഷയിൽ മയോകാർഡിയൽ ഇൻഫാർക്ഷൻ എന്നു വിളിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും കടുത്ത വേദനയാണ് ഹൃദയാഘാതത്തിലൂടെ ഉണ്ടാകുന്നത്. ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേരിലും അത് വരാതെ നോക്കാൻ കഴിയുമായിരുന്നു അഥവാ പ്രതിരോധിക്കാൻ കഴിയുമായിരുന്നു എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. എന്നാൽ നമ്മുടെ നാട്ടിൽ ഹൃദയാഘാതം പ്രതിരോധപ്രവർത്തനത്തിന്റെ പ്രാധാന്യം പൊതുസമൂഹം വേണ്ടത്ര ഉൾക്കൊള്ളുന്നില്ല.

രാമപുരം മാര്‍ ആഗസ്തിനോസ് കോളേജ് ബി.എസ്.സി. ഇലക്‌ട്രോണിക്‌സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ മാത്യു ബെന്നി ഹൃദയരോഗികള്‍ക്ക് ഏറെ ആശ്വാസമായ സാങ്കേതികവിദ്യ വികസിപ്പിച്ചത് ഇപ്പോൾ രാജ്യാന്തര ശ്രദ്ധ നേടുകയാണ്. ഹൃദയാഘാതം ഉണ്ടാകുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ് തിരിച്ചറിയാനും അതു മറ്റുള്ളവരെ അറിയിച്ച് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കാന്‍ അവസരമൊരുക്കുന്ന പുതിയ സാങ്കേതികവിദ്യ.


വാച്ചുപോലെ കൈയില്‍ ധരിക്കാവുന്ന ഒരു ഉപകരണമാണ്. ചെലവ് കുറഞ്ഞതും യാത്രകളില്‍ ഉള്‍പ്പെടെ കൈയില്‍ കൊണ്ടുനടക്കാവുന്നതുമായ ഈ ഉപകരണം ഹൃദയമിടിപ്പ് കൂടുന്നത് തിരിച്ചറിഞ്ഞ് ഇതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന മൊബൈല്‍ ഫോണിലേയ്ക്ക് മെസേജ് എത്തുകയും മൊബൈലില്‍നിന്നു ഹൃദയാഘാതം ഉണ്ടായ വ്യക്തിയുടെ പേരും അപായ ശബ്ദവും പുറപ്പെടുവിക്കുകയും ചെയ്യും. കൈയില്‍ ധരിച്ചിരിക്കുന്ന ഉപകരണത്തില്‍നിന്ന് അപയശബ്ദം മുഴങ്ങും. ഹൃദയാഘാതമല്ലാതെ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ ഉപകരണത്തിലെ സ്വിച്ചില്‍ മൂന്ന് സെക്കന്‍ഡ് അമര്‍ത്തിയാലും എസ്.എം.എസ്. സംവിധാനവും അപായ ശബ്ദവും ഉണ്ടകും.

ഹൃദയാഘാതം പലപ്പോഴും രോഗികള്‍ക്ക് മറ്റുള്ളവരെ അറിയിക്കാന്‍ കഴിയാതെവരുന്നതു മൂലം ചികിത്സ കിട്ടാതെയാണ് ഭൂരിഭാഗം മരണങ്ങളും ഉണ്ടാകുത്. ഇതില്‍ നിന്നു രക്ഷനേടുന്നത് ലക്ഷ്യമിട്ടാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന് മാത്യു ബെന്നി പറയുന്നു.
ഉപകാരപ്രദമായ ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് പൊതുജനങ്ങളിൽ എത്തിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!