സംരംഭകർക്ക് ഒരു ഉത്തമ മാതൃക ; ലക്ഷങ്ങളും കോടികളും മുതൽമുടക്കാതെ വ്യവസായം തുടങ്ങി വിജയിപ്പിക്കാം

ലക്ഷങ്ങളുടെ മുതൽമുടക്കോ ലോകവ്യാപകമായ വിപണിയോ അല്ല, മറിച്ച് അവസരവും ആവശ്യകതയുമാണ് ഒരു സംരംഭത്തിന്റെ വിജയകാരണം എന്നതിന് ഉത്തമമായ ഉദാഹരണമാണ് ശാന്തിസ് ഉമിക്കരി എന്ന ഉൽപ്പന്നം. ഗൾഫിലെ ജോലി ഉപേക്ഷിച്ചു നാട്ടിൽ എത്തിയപ്പോൾ പല്ലു തേക്കാൻ നമ്മുടെ നാടൻ ഉൽപ്പന്നമായ ഉമിക്കരി അന്വേഷിച്ചതാണ് സിജേഷ്.പണ്ട് ഏറെ സുലഭമായിരുന്ന ഉമിക്കരി ഇപ്പോൾ ലഭ്യമല്ല എന്ന് മനസിലായത് അപ്പോഴാണ്.

എന്തായാലും ഗൾഫിലേക്ക് തിരിച്ചു പോകുന്നില്ല. എന്തെങ്കിലും ബിസിനസ് തുടങ്ങണം എന്നാണ് ആഗ്രഹം. എങ്കിൽ പിന്നെ, നമ്മുടെ നാടൻ ഉമിക്കരിയെ വിപണിയിൽ എത്തിക്കുന്ന ഒരു സ്ഥാപനം ആരംഭിച്ചാൽ എന്താ, എന്നായി ചിന്ത. അങ്ങനെ നല്ല ഉപ്പും കുരുമുളകും ഒക്കെ ചേർത്തുള്ള ഉമിക്കരി സാമ്പിൾ ഡോസ് ആയി ഉണ്ടാക്കി. വിചാരിച്ചതിനേക്കാൾ മികസ്ടച്ച പ്രതികരണമാണ് ഉൽപ്പന്നത്തിന് വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിച്ചത്.

എന്നാൽ ബിസിനസ് ആയി ഇത് മുന്നോട്ട് കൊണ്ട് പോകാനുള്ള തീരുമാനത്തിന് പക്ഷെ വിചാരിച്ച കയ്യടി ഒന്നും കിട്ടിയില്ല. വിജയിക്കുമോ എന്ന ആശങ്കയായിരുന്നു ചുറ്റും.എന്നാൽ തന്റെ ആഗ്രഹവുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു സിജേഷിന്റെ തീരുമാനം. സംരംഭങ്ങൾക്ക് വേണ്ട സാങ്കേതിക നിർദേശങ്ങൾ നൽകി കൂടെ നിൽക്കുന്ന കണ്ണൂരിലെ സംരംഭകരുടെ വാട്സാപ്പ് കൂട്ടായ്മയിൽ സിജേഷ് കാര്യം അവതരിപ്പിച്ചു.

പോസറ്റിവ് കമ്യൂൺ എന്ന ആ വാട്സാപ്പ് കൂട്ടായ്മയാണ് സിജേഷിന്‌ വഴികാട്ടിയായത്. എന്തൊക്കെ ലൈസൻസ് വേണം ഈ സ്ഥാപനത്തിന് , അത് എവിടെ നിന്നും ലഭിക്കും മൂലധനം എത്ര വേണം ലോണിന് എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നത് പോസറ്റിവ് കമ്യൂൺ എന്ന ഈ കൂട്ടായ്മയാണ്. ഇത് പ്രകാരം കേരള ഗ്രാമീൺ ബാങ്കിൽ നിന്നും എട്ടു ലക്ഷം രൂപ വായ്പ എടുത്തുകൊണ്ടായിരുന്നു തുടക്കം.

സിജേഷിനൊപ്പം സഹോദരൻ ധനേഷും ഉമിക്കരി ബിസിനസാഇന്റെ ഭാഗമായി. ലൈസൻസിന് അപേക്ഷിക്കുന്നതിനു മുന്നോടിയായി ശാന്തീസ് എന്ന പേര് സ്വീകരിച്ചു. എട്ടു ജോലിക്കാരാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്.ആദ്യം പാർട്ട്ടൈം സംരംഭം ആയിട്ടാണ് തുടങ്ങിയത്. എന്നാൽ ഇപ്പോഴിത് മുഴുവൻ സമയ സംരംഭമാണ്.

“ദന്ത സംരക്ഷണത്തിന് ഭാരതത്തിന്റെ പരമ്പരാഗതമായ മാർഗമാണ് ഉമിക്കരി” . പല്ലുകളുടെ സംരക്ഷണത്തിന് ഇന്ന് പല വിദേശരാജ്യങ്ങളിലും കൂടുതൽ ആളുകൾ കെമിക്കലുകൾ അടങ്ങിയ Tooth Paste കളുടെ ഉപയോഗം നിർത്തി Activated Charcoal ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ നാട്ടിൽ പണ്ട് ധാരാളമായി ഉപയോഗിച്ചിരുന്ന ഉമിക്കരിയാണ് ഇന്ന് Activated Charcoal എന്ന പേരിൽ പല വിദേശ രാജ്യങ്ങളിലും ഉപയോഗിക്കുന്നത്. ഉമിക്കരി നമ്മുടെ പല്ലുകളുടെ നിറവും കരുത്തും വർധിപ്പിക്കുകയും, വിഷവസ്തുക്കളെ വലിച്ചെടുക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ ഇവ നമ്മുടെ പല്ലുകളെ മാത്രമല്ല ആരോഗ്യത്തെയും കൂടി സംരക്ഷിക്കുന്നു. പക്ഷെ ഇന്നത്തെ സത്യാവസ്ഥ എന്തെന്നാൽ ഇത്രയും ഗുണങ്ങളുള്ള ഉമിക്കരി ഉപേക്ഷിച്ചു നാം കെമിക്കൽ കലർന്ന Tooth Paste കൾക്ക് പുറകെ പോകുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം എന്ന നിലയ്ക്കാണ് ഉമിക്കരി ബ്രാൻഡ് ചെയ്തു വിപണിയിൽ എത്തിക്കാൻ തീരുമാനിച്ചതെന്ന് സിജേഷ് പറയുന്നു

മുദ്രാവായ്പായാണ് തന്റെ സംരംഭത്തിനായി സിജേഷ് എടുത്തത്. കണ്ണൂരിൽ മാത്രമായിരുന്നു പ്രാഥമിക വിപണി. ഇതിലൂടെ മികച്ച വരുമാനം ലഭിക്കുന്നുമുണ്ട്. വിപണി വിപുലീകരണത്തിനും ശാന്തീസ് ശ്രമിക്കുന്നുണ്ട്. മുദ്രാവായ്പ എടുത്ത് വിജയിച്ച തെരെഞ്ഞെടുത്ത 110 സംരംഭകരുമായി പ്രധാനമന്ത്രി നരേന്ന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹത്തിൽ നിന്നും നേരിട്ട് പ്രശംസ ഏറ്റുവാങ്ങാനും സിജേഷിന്‌ കഴിഞ്ഞു .

പ്രചോദനമായ ഈ വാർത്ത ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!