ബാത്റൂമിലെ മൊബൈൽ ഉപയോഗം മൂലം ഗുരുതര രോഗങ്ങൾ ; ചികിത്സ തേടിയെത്തുന്ന രോഗികൾ പെരുകുന്നു

രാവിലെ ടോയ്‌ലെറ്റിൽ പോകുമ്പോൾ അന്നത്തെ പത്രം കൈയ്യിൽ കരുതുന്നത് പലരുടെയും ഒരു ശീലമായിരുന്നു. ആ ശീലത്തിൽ നിന്നും പതിയെ പത്രം ഒഴിവായി പകരം വന്നത് സ്മാർട്ട് ഫോണുകളായി. പത്ര വായനയും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുമടക്കം പലതും മൊബൈലിലൂടെ സാധ്യമാക്കും എന്നതാണ് പത്രത്തിന്റെ സ്ഥാനം എളുപ്പത്തിൽ മൊബൈൽ പിടിച്ചടക്കിയത്. മൊബൈൽ ഫോണുമായി അര മണിക്കൂറിൽ കൂടുതൽ ടോയ്‌ലറ്റിൽ ഇരിക്കുന്നവരുമുണ്ട്‌.അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത്‌ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്.

വായനയ്ക്ക് ശേഷം പത്രം നമ്മൾ ഉപേക്ഷിക്കും എന്നാൽ മൊബൈൽ ഫോണോ ? അറിയാമോ രോഗങ്ങൾ പരത്തുന്ന മാരക കീടാണുക്കൾ ഏറ്റവും അധികമായി ഉള്ള സ്ഥലമാണ് ബാത്ത്‌ റൂമും ടോയ്‌ലറ്റും. ഫോൺ ടോയ്‌ലറ്റിൽ കൊണ്ടു പോകും വഴി രോഗാണുക്കൾ ഫോണിലേക്ക്‌ കയറുകയാണ് ചെയ്യുന്നത്‌. ടോയ്‌ലറ്റ്‌ വാതിൽ, ലോക്ക്‌, ടാപ്പ്‌, ഫ്ലഷ്‌, ഹാൻഡ്‌ വാഷ്‌ തുടങ്ങിയ ഇടങ്ങളിൽ എല്ലാം ബാക്ടീരിയ ഉണ്ട്‌. എന്നാൽ സോപ്പിട്ട്‌ കൈ കഴുകിയാൽ പോലും ഈ ബാക്ടീരിയ നശിക്കില്ല എന്നറിയുക. ടോയ്‌ലറ്റ്‌ ഒരു പ്രാവശ്യം ഉപയോഗിച്ചാൽ അതിന്റെ എഫക്ട്‌ ദൂരങ്ങളോളം ഉണ്ടാകും.

ഇ-കോളി, സാൽമൊണല്ല, ഷിഗെല്ല, മെഴ്സ, സ്ട്രെപ്ടോകോകസ്‌ തുടങ്ങിയ ബാക്ടീരിയകൾ കാരണം എളുപ്പം പകരുന്ന സാധാരണ ചർമ്മ രോഗങ്ങൾ തുടങ്ങി വയറിളക്കം മുതൽ ഹെപറ്റൈറ്റിസ്‌ എ മുതലായ സാംക്രമിക രോഗങ്ങൾ വരെ നമ്മെ എളുപ്പം പിടികൂടും .ഫംഗസ് ബാധ മൂലമുണ്ടാകുന്ന രോഗങ്ങൾ വേറെയും.  ബാത്ത്‌ റൂമിലെ തറയിലും, ഫ്ലഷിന്റെ മുകളിലും, വാഷ്‌ ബേസിന്റെ മുകളിലുമൊക്കെയാണ് സാധാരണ ഫോണുകൾ വയ്ക്കുക.

ഇവിടെയെല്ലാം ബാക്ടീരിയ സാന്നിധ്യം വളരെ കൂടുതലാണ്. അങ്ങനെ ചെയ്യുന്ന നാലിൽ ഒരാൾക്ക്‌ പകർച്ച വ്യാധികൾ പിടി പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. പബ്ലിക്‌ ടോയ്‌ലറ്റിൽ ഫോൺ വയ്ക്കുന്നതിന് ഹോൾഡർ ഉണ്ടാകും, നല്ല ഒന്നാന്തരം ബാക്ടീരിയ വാഹകരാണ് ആ ഹോൾഡറുകൾ എന്നത്‌ തീർച്ചയായും ശ്രദ്ധിക്കുക. ഇത്തരത്തിൽ രോഗ ബാധിതരായി ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കേരളത്തിൽ ക്രമാധീതമായി വർദ്ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പ്രധാനപ്പെട്ട ഈ അറിവ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിൽ എത്തിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!